Site icon CTV Online

റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Web Desk

തൃശൂര്‍-തളിക്കുളം ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പഴഞ്ഞി അരുവായി സ്വദേശി സനു സി ജെയിംസ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച അര്‍ധരാത്രിയാണ് യുവാവ് മരിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പുരോഗമിക്കുകയാണ്. അപകടമുണ്ടായതിന്റെ പിറ്റേ ദിവസമാണ് റോഡിലെ കുഴി താത്ക്കാലികമായി അടച്ചത്. പിതാവ് ഓട്ടോഡ്രൈവറാണ്.

Exit mobile version