Site icon CTV Online

താമരശ്ശേരി കൂടത്തായി പുഴയില്‍ യുവാവിൻ്റെ മുതദേഹം കണ്ടെത്തി

താമരശ്ശേരി കൂടത്തായി ഇരുതുള്ളി പുഴയിൽ തോട്ടത്തിൽ കടവിൽ യുവാവിൻ്റെ മൃതദേഹം വെള്ളത്തിൽ പൊങ്ങിയ നിലയിൽ, മങ്ങാട് താമസിക്കുന്ന മങ്ങാട്ടു പുറായിൽ സജീവൻ്റെതാണെന്നാണ് പ്രാഥമിക വിവരം. കടവിൽ നിന്നും ഫോൺ കണ്ടെത്തി. കൈയിൽ മത്സ്യം പിടിക്കുന്ന വലചുറ്റിയ നിലയിലാണ് മൃതദേഹം . മുഖത്ത് പരിക്കേറ്റ നിലയിലാണ്. മീന്‍ പിടിക്കാനായി പുഴയില്‍ എത്തിയപ്പോൾ പാറയില്‍ മുഖം അടിച്ച് വീണതാണെന്നാണ് സംശയം.താമരശ്ശേരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു,

Exit mobile version