
newsdesk
കോഴിക്കോട്:ഫ്രീ ലെഫ്റ്റ് ടേണുള്ള സിഗ്നലിൽ മുന്നിൽ ഗതാഗത തടസ്സം സൃഷ്ടിച്ചുനിന്ന കാർ മാറ്റിക്കിട്ടാൻ ഹോണടിച്ചതിന് യുവാവ് ഡോക്ടറെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരുക്കേറ്റ ഡോക്ടർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പേരാമ്പ്ര പൈതോത്ത് ജിതാദി(25 )നെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് വൈകിട്ട് ഡോക്ടർ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം സരോവരം ഭാഗത്തുനിന്നെത്തിയ ഡോക്ടർക്ക് വയനാട് റോഡ് ക്രിസ്ത്യൻ കോളേജ് സിഗ്നൽ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടാണ് പോകേണ്ടിയിരുന്നത്.മുന്നിലെ കാറിൽ നിന്നിറങ്ങിയ യുവാവ് ഡോക്ടറുമായി വഴക്കിട്ടു.
ഡോക്ടർ വണ്ടി നിർത്താതെ ഇയാളുടെ കാർ ഓവർടേക്ക് ചെയ്തു പോയി എന്നാൽ പിന്തുടർനെത്തിയ യുവാവ് ഡോക്ടറുടെ കാർ ഉഷ റോഡ് ജംഗ്ഷനിൽ എത്തിയപ്പോൾ മുന്നിൽ കാർ കയറ്റി തടയുകയും ചെന്ന് മർദ്ദിക്കുകയും ആയിരുന്നു
