Site icon CTV Online

കെഎസ്ആർടിസി ബസിൽ 6 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം; നിലമ്പൂർ സ്വദേശി അറസ്റ്റിൽ

Web Desk

കെഎസ്ആർടിസി ബസിൽ ആറു വയസ്സുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലമ്പൂർ സ്വദേശി ബിജുവിന്‍റെ അറസ്റ്റാണ് കോഴിക്കോട് നടക്കാവ് പൊലീസ് രേഖപ്പെടുത്തിയത്.ഞായറാഴ്ച രാത്രിയാണ് തൃശൂർ – കണ്ണൂർ സൂപ്പർഫാസ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്. സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയുടെ കയ്യില്‍ ഇരുന്ന കുട്ടിയ ഇയാള്‍ കടന്നുപിടിച്ചെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെയും യാത്രക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

Exit mobile version