
newsdesk
കുന്ദമംഗലം : യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ചെലവൂർ സ്വദേശി മൂത്തേടത്ത് വീട്ടിൽ അരുൺകുമാറിനെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
എൻ.ഐ.ടിക്ക് സമീപം കമ്പനി മുക്കിലുള്ള കൈരളി മർമ്മ ചികിത്സ കേന്ദ്രത്തിൽ വച്ച് കഴിഞ്ഞ പതിനൊന്നാം തീയതി ചികിത്സാർത്ഥം വന്ന യുവതിയോട് സ്ഥാപനത്തിൻ്റെ ഉടമ കൂടിയായ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ബൈജു ,നിധിൻ, എസ്.സി.പി.ഒ സച്ചിത് , സി.പി.ഒ അഖിൽ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
