താമരശ്ശേരിയിലെ ലഹരിമാഫിയ ആക്രമണം: കേസിൽ ഒരു പ്രതി കൂടി പിടിയിലായി

NEWSDESK

താമരശ്ശേരി:അമ്പലമുക്ക് കൂരിമുണ്ടയിൽ ലഹരിമാഫിയ സംഘം പോലീസിനെയും ആളുകളെയും ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി പോലീസിന്റെ പിടിയിലായി.
താമരശ്ശേരി പരപ്പൻപൊയിൽ തെക്കേ പുറായിൽ സനീഷ് കുമാർ (39)നെയാണ്‌ കോഴിക്കോട് പാളയം വെച്ച് താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെ നിർദേശപ്രകാരം താമരശ്ശേരി എസ്.ഐ. ജിതേഷും സംഘവും പിടികൂടിയത്.

സംഭവദിവസം ലഹരി മാഫിയ സംഘതലവനായ ചുരുട്ട അയ്യൂബിനോടൊപ്പം പോലീസിനെ ആക്രമിക്കുവാനും നാട്ടുകാരനായ ഇർഷാദിനെ വെട്ടിപരുക്കേല്പിക്കുവാനും ഇയാൾ ഉണ്ടായിരുന്നു. മയക്കുമരുന്നിനു അടിമകളായ ഇയാളും പെൺ സുഹൃത്ത്‌ പുഷ്പ എന്ന റജീനയും ലഹരികേന്ദ്രത്തിലെ സ്ഥിരം സന്ദർശകരായിരുന്നു.

error: Content is protected !!