കൊടുവള്ളിയിൽ ,അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിയെ മർദിച്ച സംഭവം; ഒളിവിലായിരുന്ന യുവാവ് പിടിയിൽ

കൊടുവള്ളി∙ ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചതു ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കൊടുവള്ളി പൊലീസ് പിടികൂടി. ഓമശ്ശേരി നടമ്മൽ പൊയിൽ ചെറുവോട്ട് മിർഷാദാണ് പിടിയിലായത്. നടമ്മൽ പൊയിലിൽ ജൂൺ 22 നാണു കേസിനാസ്പദമായ സംഭവം നടന്നത്.

യുവതിയുടെ ഇൻസ്റ്റഗ്രാം ഐഡിയിലേക്കു മിർഷാദ് നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. തുടർന്നു യുവാവിന്റെ വീട്ടിലെത്തി യുവതി ഇതു ചോദ്യം ചെയ്തു. അതിന്റെ വൈരാഗ്യത്തിലാണ് ആളൊഴിഞ്ഞ സ്ഥലത്തു വച്ച് യുവതിയെ ക്രൂരമായി ഉപദ്രവിച്ചത്. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

error: Content is protected !!