Site icon CTV Online

തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു

ഇടുക്കി: പൂപ്പാറക്ക് സമീപം കോരംപാറയിൽ തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. കോരംപാറ സ്വദേശി രാമചന്ദ്രൻ (60) ആണ് മരിച്ചത്. കൃഷിയിടത്തിൽ പണിയെടുക്കവേ ഇന്നലെയാണ് രാമചന്ദ്രനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. മൃതദേഹം ബോഡി നായ്ക്കന്നൂർ സർക്കാർ ആശുപത്രി മേർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് വീട്ടുകാർക്ക് വിട്ടുനൽകും

Exit mobile version