എം. എ. എം. ഒ കോളേജ് കമ്പ്യൂട്ടർ ലാബ്ഉദ്ഘാടനം ചെയ്തു

NEWSDESK

മുക്കം: മണാശ്ശേരി എം. എ. എം. ഒ കോളേജിന് പി. വി. അബ്ദുൽ വഹാബ് എം. പിയുടെ എംപിലാഡ്സ് ഫണ്ടിൽ നിന്നും ലഭിച്ച 9 ലക്ഷം രൂപയുടെ ലാപ്ട്ടോപ്പുകളടങ്ങിയ പുതിയ കമ്പ്യൂട്ടർ ലാബ് ഉത്ഘാടനം എം. പി. നിർവ്വഹിച്ചു.

കോളേജ് ഗ്ലോബൽ അലുംനി പ്രസിഡണ്ട് അഡ്വ: മുജീബുറഹ്മാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുക്കം ഓർഫനേജ് പ്രസിഡണ്ട് വി. കുഞ്ഞാലി ഹാജി വിശിഷ്ടാതിഥിയായിരുന്നു. ചടങ്ങിൽ പ്രിൻസിപ്പാൾ ഷുക്കൂർ. കെ. എച്ച് മുഖ്യപ്രഭാഷണം നടത്തുകയും മുക്കം നഗരസഭാ ചെയർമാൻ പി. ടി. ബാബു, വാർഡ് കൗൺസിലർ ബിജുന മോഹനൻ, തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി. കെ. കാസിം, ജനറൽ സെക്രട്ടറി പി. ജി. മുഹമ്മദ്, താമരശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് നസീമുദ്ദീൻ എം. സി, പി. ടി. എ പ്രസിഡണ്ട് റസാഖ് കൊടിയത്തൂർ എന്നിവർ സംസാരിച്ചു.

ഇക്കഴിഞ്ഞ കേരളാ പി. എസ്. സി പരീക്ഷയിൽ കൊമേഴ്സിലെ അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അലുംനി മെമ്പർ നീനു. സി ക്കുള്ള അലുംനിയുടെ ഉപഹാരം എം. പി നൽകി.

ചടങ്ങിന് ഗ്ലോബൽ അലുംനി എക്സ് ഒഫീഷോ മെമ്പർ ഡോ: അജ്മൽ മുഈൻ സ്വാഗതവും സെക്രട്ടറി റീനാ ഗണേഷ് നന്ദിയും അർപ്പിച്ചു.

error: Content is protected !!