Site icon CTV Online

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം ഖത്തറില്‍ മരണപെട്ടു

newsdesk

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് അരീക്കുളം സ്വദേശി ഏലമങ്കല്‍ കളത്തികണ്ടി ജുബേഷ് (41) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം .  ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു . സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.
ഭാര്യക്കും മക്കള്‍ക്കുമൊപ്പം കുടുംബ സമേതം ഖത്തറില്‍ താമസിക്കുകയായിരുന്നു. പിതാവ്: കുഞ്ഞായി, മാതാവ്: ആമിന, ഭാര്യ: ഹിബ ബാസിത് ഖാന്‍, മക്കള്‍: ഹെസ്സ ജുബേഷ്, ഇലാന സെറിന്‍.

Exit mobile version