newsdesk
കുവൈത്ത് സിറ്റി: കോഴിക്കോട് – കൊയിലാണ്ടി സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഏഴുകുടിക്കൽ വിജേഷ് (44) ആണ് മരിച്ചത്. താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക സൂചന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ കുവൈറ്റ് കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.