Site icon CTV Online

തികഞ്ഞ മനുഷ്യ സ്നേഹിയായിരുന്ന ശ്രീനിവാസൻ യാത്രപറയുന്നത് വർഷങ്ങളായി തന്റെ കൂടെയുള്ള ഡ്രൈവർക്ക് പുതിയ വീടും സമ്മാനിച്ച്

ശ്രീനിവാസൻ,മലയാള സിനിമയുടെ ബഹുമുഖ പ്രതിഭ ശ്രീനിവാസൻ 69മത്തെ വയസ്സിൽ യാത്രയാകുമ്പോൾ കേരളക്കരയാകെ വിതുമ്പുകയാണ്
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. 48 വർ‌ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 1977ൽ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് സ്വന്തമായത്.

1989ൽ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. മികച്ചൊരു സംവിധായകൻ്റെ വരവറിയിച്ച സിനിമയായിരുന്നു വടക്കുനോക്കി യന്ത്രമെങ്കിലും അഭിനയത്തിലും തിരക്കഥാ രചനയിലുമായിരുന്ന ശ്രീനിവാസൻ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്. മലയാള സാഹിത്യത്തിന് വൈക്കം മുഹമ്മദ് ബഷീർ എന്തായിരുന്നോ അതായിരുന്നു മലയാള സിനിമയ്ക്ക് ശ്രീനിവാസൻ.

ഇതിനൊക്കെ അപ്പുറം തികഞ്ഞ ഒരു മനുഷ്യ സ്നേഹിക്കൂടി ആയിരുന്നു അദ്ദേഹം എന്നാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം നമ്മുക്ക് കാണിച്ചു തരുന്നത്
17 വർഷമായി തന്റെ സാരഥിയായി കൂടെയുള്ള ഡ്രൈവർക്ക് പുതിയ വീട് സമ്മാനിച്ചിരിരുന്നു താരം. വിഷുദിനത്തിലായിരുന്നു വീടിന്റെ ഗൃഹപ്രവേശം. ഗൃഹപ്രവേശ ചടങ്ങിൽ കുടുംബസമേതം എത്തിച്ചേരാനും ശ്രീനിവാസൻ മറന്നില്ല.
ശ്രീനിവാസനൊപ്പം ഭാര്യ വിമല, മകൻ ധ്യാൻ, മരുമകൾ അർപ്പിത, പേരക്കുട്ടി ആരാധ്യ സൂസൻ ധ്യാൻ എന്നിവരും ഗൃഹപ്രവേശത്തിന് എത്തിയിരുന്നു. ശ്രീനിവാസന്റെ ഭാര്യ വിമലയും ധ്യാൻ ശ്രീനിവാസനും ചേർന്നാണ് വീടിന്റെ പാലുകാച്ചൽ നടത്തിയത്.
ഡ്രൈവറെയും തങ്ങളുടെ കുടുംബത്തിന്റെ ഒരു ഭാഗമായി കണ്ട് നല്ല മനോഹരമായ വീടാണ് വെച്ഛ് നൽകിയത് .
സിനിമയ്ക്കും സിനിമയുടെ വെള്ളി വെളിച്ചത്തിനുമപ്പുറം ഒരു സിനിമാക്കാരന് വേറെയും സാധ്യതകളും കർമ്മമണ്ഡലങ്ങളുമുണ്ടാകാമെന്ന് സിനിമാേതര ജീവിതത്തിലൂടെയും മലയാളിയ്ക്ക് കാഴ്ച വച്ച വ്യക്തിത്വമാണ് ശ്രീനിവാസൻ. സിനിമയിൽ നിന്നു പോലും മാറി നിന്ന് ജൈവകൃഷിയിലേക്കും പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിതശൈലിയിലേക്കും ശ്രീനിവാസൻ കടന്നു ചെന്നു. സ്വന്തമായി കൃഷി ചെയ്തും അതിൽ അഭിമാനം കണ്ടെത്തിയും ജൈവകൃഷിയുടെ മാഹാത്മ്യത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കിയും സിനിമയ്ക്ക് അപ്പുറത്ത് മറ്റൊരു ലോകം കൂടി ശ്രീനിവാസൻ കണ്ടെത്തുകയായിരുന്നു.
അസുഖങ്ങളുമായി മല്ലിടുന്ന സമയത്തും ശ്രീനിവാസൻ, അടുത്തിടെ ‘ആപ്പ് കൈസേ ഹോ’ എന്ന ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ അഭിനയിച്ചിരുന്നു

Exit mobile version