Site icon CTV Online

നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിനായി കാവ്യ മാധവൻ ഹാജരായി

Web Desk

യുവനടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടിയും കേസിലെ എട്ടാം പ്രതി നടൻ ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവൻ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരായി. കഴിഞ്ഞ മേയിൽ കാവ്യ കോടതിയിൽ ഹാജരായെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.
300ല്‍ അധികം സാക്ഷികളുള്ള കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂർത്തിയായത്. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതിയോട് ആറുമാസം കൂടി സമയം സിബിഐ കോടതി ആവശ്യപെട്ടിട്ടുണ്ട്. 2017 ഫെബ്രുവരിയിലായിരുന്നു നടി കൊച്ചിയില്‍ അക്രമത്തിനിരയാകുന്നത്.

Exit mobile version