
newsdesk
മലപ്പുറം : മലപ്പുറം ജില്ലയിലെ എടവണ്ണ -ഊർങ്ങാട്ടിരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചാലിയാറിനു കുറുകെയുള്ള പാവണ്ണ -പൊട്ടിക്കടവ് തൂക്കുപാലം അപകടാവസ്ഥയിൽ .കാത്തിരിക്കുന്നത് വലിയ ദുരന്തം : പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ലന്നു നാട്ടുകാരുടെ പരാതി .
സ്കൂൾ വിദ്യാർത്ഥികളടക്കം 1000 കണക്കിന് ആളുകൾ ആശ്രയിക്കുന്ന തൂക്കുപാലമാണ് പാവണ്ണ -പൊട്ടിക്കടവ് പാലം .പ്രശ്ന പരിഹാരത്തിനായി ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർഊർങ്ങാട്ടീരി – എടവണ്ണ പഞ്ചായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന 200 മീറ്ററോളം നീളത്തിലുള്ള പാവണ്ണ – പൊട്ടിക്കടവ് തൂക്കുപാലം അപകടാവസ്ഥയിൽ ആയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി . 2005 ൽ ഇ അഹമ്മദ് എം പി യുടെ ഫണ്ടിൽ നിന്നും നിർമിച്ചതാണ് ഈ തൂക്കുപാലം .
പാലത്തിന്റെ ഇരുമ്പു റോപ്പുകൾ ജീർണിച്ചും,സ്ലാബുകളും ,സൈഡിലെ സംരക്ഷണ നെറ്റുകളും തകർന്നിരിക്കുകയാണ് .
മറ്റു ഇരുമ്പ് ഭാഗങ്ങൾ തുരുമ്പെടുത്തും,പില്ലർ ഭാഗങ്ങൾ മണ്ണിടിഞ്ഞും ചാലിയാറിലേക്ക് കൂപ്പുകുത്താറായ ഒരു അവസ്ഥയിലാണ്. ദിവസേന അഞ്ഞൂറിൽപരം വിദ്യാർത്ഥികളടക്കം ആയിരക്കണക്കിന് പേരാണ് ഈ പാലത്തെ ആശ്രയിക്കുന്നത്.
2018 ലെ വെളളപ്പൊക്കത്തിൽ ഭാഗികമായി തകർന്ന ഈ പാലം ഗതാഗത യോഗ്യമാക്കണമെന്നു എം എൽ എ ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഏതാണ്ട് 16 ലക്ഷം വരുമെന്നും പകുതി നാട്ടുകാർ എടുക്കണമെന്നും പറഞ്ഞപ്പോൾ നാട്ടുകാർക്ക് അത്ര വലിയ ഒരു സംഖ്യ പിരിച്ചെടുക്കാൻ ബുദ്ധിമുട്ടായപ്പോൾ പാലം നിർമിച്ചയാളെ കണ്ടെത്തുകയും അന്നത്തെ മെയിന്റനൻസ് വർക്കുകൾ മുഴുവൻ 2.5 ലക്ഷം രൂപക്ക് ചെയ്യുകയും ചെയ്തു .അതായത്എം എൽ എ 16 ലക്ഷം വേണമെന്ന പറഞ്ഞ സ്ഥാനത്ത് വന്നത് വെറും രണ്ടര ലക്ഷം രൂപ മാത്രം .
പല തവണ അപകട സാദ്ധ്യത ബോദ്ധ്യപ്പെടുത്തി ത്രിതല പഞ്ചായത്തുകളെയും മറ്റു ബന്ധപ്പെട്ടവരെയും നാട്ടുകാർ സമീപിച്ചെങ്കിലും അവരുടെ ആസ്തിയിൽപ്പെട്ടിട്ടില്ല എന്ന കാരണം പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്.ഊർങ്ങാട്ടിരി പഞ്ചായത്തിലെ പാവണ്ണ ഭാഗത്തുള്ള വിദ്യാർത്ഥികൾക്ക് എൽ പി സ്കൂൾ മാത്രമാണ് ഇവിടുള്ളത് .യു പി,ഹൈസ്കൂൾ ,തുടങ്ങി ഉപരിപഠനങ്ങൾക്കുള്ള സ്കൂളുകളും കോളേജുകളും പോകണമെങ്കിൽ ഈ പാലം കടന്നെ പറ്റൂ .അതുകൊണ്ട് തന്നെ വാഹനങ്ങൾ പോകുന്ന തരത്തിൽ ഒരു പാലം വേണമെന്നാണ് വിദ്യാർഥികളടക്കം പറയുന്നത് .
ഒരേസമയം 50 പേർക്ക് മാത്രം നിൽക്കാൻ കപ്പാസിറ്റിയുള്ള പാലത്തിൽ ആഘോഷ , അവധി ദിനങ്ങളിൽ നൂറിൽപരം പേരാണ് ഈ പാലത്തിൽ ഒത്ത് കൂടുന്നതെന്നും നിരവധി തവണ പരാതി കൊടുത്തിട്ടും നടപടികൾ സ്വീകരിക്കാതെ വലിയൊരു ദുരന്തം വന്നിട്ടാണോ കണ്ണ് തുറക്കുന്നത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
