Site icon CTV Online

ഭാര്യയെ മഴുകൊണ്ട് വെട്ടി ഭർത്താവ്; പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന്

വഴിക്കടവ് കെട്ടുങ്ങൽ പാതാരി മുഹമ്മദ് സലീമാണ് ഭാര്യയെ മഴു ഉപയോഗിച്ചാണ് വെട്ടിയത്. ഭാര്യ സീനത്ത് ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മദ്യലഹരിയിൽ സലീം മർദ്ദിക്കുന്നതായി സീനത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസെത്തിയപ്പോൾ മറഞ്ഞിരുന്ന പ്രതി അവർ പോയതിന് ശേഷം ആക്രമിക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിന് വഴിക്കടവ് പൊലീസ് കേസെടുത്തു. മകളെ ഉപദ്രവിച്ചതിന് ബാലനീതിവകുപ്പ് പ്രകാരവും കേസെടുക്കും.

Exit mobile version