Site icon CTV Online

മലപ്പുറം മച്ചിങ്ങൽറോഡിൽ ഓയിൽ വീണ് ഇരുചക്ര വാഹനങ്ങൾ തെന്നി വീണു

മലപ്പുറം ∙ മച്ചിങ്ങൽ ബൈപാസിൽ റോഡിൽ ഓയിൽ വീണ് ഇരുചക്ര വാഹനങ്ങൾ തെന്നി വീണു യാത്രക്കാർ അപകടത്തിൽപെട്ടു. പരുക്ക് പറ്റിയ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മച്ചിങ്ങൽ മുണ്ടുപറമ്പ് ബൈപാസിലെ ഇറക്കവും വളവും ചേർന്ന ഭാഗത്തു നൂറു മീറ്ററോളം നീളത്തിലാണ് ഓയിൽ പരന്നൊഴുകിയത്. കരി ഓയിലുമായി പോയ ലോറിയിൽ നിന്നാണ് ഓയിൽ വീണത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ഓയിലിനു മുകളിൽ മരപ്പൊടി വിതറി റോഡ് ഗതാഗതയോഗ്യമാക്കി. സീനിയർ ഫയർ ഓഫിസർ കെ.മുഹമ്മദ്‌ കുട്ടിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ കെ.സി.മുഹമ്മദ്‌ ഫാരിസ്, ആർ.ശ്രീജിത്ത്‌, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഡ്രൈവർ എം.ഫസലുല്ല, ഹോം ഗാർഡ് അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു

Exit mobile version