
NEWSDESK
മലപ്പുറം: റോഡിന് കുറുകെ ചാടിയ പുലിയോട് സാദൃശ്യമുള്ള മൃഗം ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. 32കാരനായ മണിമൂളി സ്വദേശി പന്താര്‍ അസറിനാണ് പരിക്കേറ്റത്. മലപ്പുറം വഴിക്കടവ്- നെല്ലിക്കുത്ത് രണ്ടാം പാടം റോഡിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.
അസര്‍ ബൈക്കില്‍ പോകുമ്പോള്‍ മൃഗം റോഡിലേക്ക് ചാടുകയായിരുന്നു. അതിനെ കണ്ട് ഭയന്നപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അസറിന്റെ തുടയ്ക്കാണ് പരുക്കേറ്റത്. യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി
വനമേഖലയാണ് ഈ പ്രദേശം. പലപ്പോഴും കാട്ടാനയുടെയും കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പുലിയാണ് അപകടം ഉണ്ടാക്കിയതെന്ന കാര്യത്തില്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന സ്ഥിരീകരണം ഉണ്ടായിട്ടില്ല.
