Site icon CTV Online

ദേശീയപാതയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

newsdesk

മലപ്പുറം: മുന്നിയൂർ ദേശീയപാതയിൽ വെളിമുക്ക് പാലക്കൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. താനാളൂർ പാണ്ട്യാട്ട് തലാപ്പിൽ ഹസ്സന്റെ മകൻ അനസ് (29) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.40 ന് ആണ് അപകടം.

പുലർച്ചെ താനാളൂരിൽ നിന്ന് ജോലി സ്ഥലമായ കോഴിക്കോട്ടേക്ക് പോവുന്നതിനിടെ പാലക്കലിൽ വെച്ച് ഇയാൾ സഞ്ചരിച്ച ബൈക്കിൽ ലോറി വന്നിടിക്കുകയായിരുന്നു എസ് ഡി പി ഐ താനാളൂർ പഞ്ചായത്ത് സെക്രട്ടറി ആണ് .ഭാര്യ ഷെറിൻ മൂന്ന് മാസം ഗർഭിണിയാണ് .ഒരു മകനുണ്ട് .

Exit mobile version