newsdesk
മലപ്പുറം :മലപ്പുറത്ത് സ്വകാര്യ ബസിൽവിദ്യാർത്ഥിനിയെ കടന്നുപിടിച്ച യുവാവ് പിടിയിൽ. വളാഞ്ചേരി ആതവനാട് സ്വദേശി കോൽക്കാട്ടിൽ വീട്ടിൽ സജീഷ് (45) ആണ് പിടിയിലായത്.
പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്‌ത വിദ്യാർഥിനിയെ പിറകിൽ നിന്നും കടന്നു പിടിച്ച് ശല്യം ചെയ്ത കേസിൽ യുവാവിനെ പെരിന്തൽമണ്ണ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ബസ് പുത്തനങ്ങാടി എത്തിയപ്പോഴാണ് വിദ്യാർഥിനി ആക്രമിക്കപ്പെട്ടത്. തിരക്കുള്ള ബസിനുള്ളിൽ വെച്ച് സജീഷ് വിദ്യാർഥിനിയെ കയറിപ്പിടിക്കുകയായിരുന്നു. ആരോ
മോശമായി പെരുമാറിയത് തിരിത്തറിഞ്ഞതോടെ പെൺകുട്ടി ബഹളം വച്ചു. തുടർന്ന് ബസ് ജീവനക്കാരും നാട്ടുകാരും പ്രതിയെ തടഞ്ഞു വയ്ക്കുകയും പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയുമായിരുന്നു.
വിദ്യാർഥിനിയുടെ പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു