Site icon CTV Online

ദുബായില്‍ ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശി മരണപെട്ടു

NEWSDESK

ദുബായ്: ജോലിക്കിടെ ഛര്‍ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ പയ്യനങ്ങാടി സ്വദേശി എരിഞ്ഞിക്കാട്ടില്‍ അലി കുഞ്ഞിയുടെ മകന്‍ നിസാര്‍ (26) ആണ് ദുബായില്‍ മരിച്ചത്.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദുബായിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ എ.സി മെക്കാനിക് ആയി ജോലി ചെയ്തു വരികയായിരുന്നു പത്തു ദിവസത്തെ അവധിക്ക് നാട്ടിൽ പോയി രണ്ടാഴ്ച മുൻപാണ് തിരിച്ചെത്തിയത് . മൃതദേഹം നാട്ടിയോൾ എത്തിച്ചു മറവു ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ജുബൈരിയ ആണ് മാതാവ് .സഹോദരങ്ങൾ നിഷാദലി,ജംഷിയ,സെൽവ .

Exit mobile version