
NEWSDESK
മലപ്പുറം: കൊണ്ടോട്ടി പളളിക്കലില്‍ കളിക്കുന്നതിനിടെ മതിലില്‍ നിന്ന് കല്ല് അടര്‍ന്ന് ദേഹത്ത് വീണ് നാല് വയസ്സുകാരി മരിച്ചു. വീട് പണിക്കു വേണ്ടി കരുതി വെച്ച കല്ലുകൾ ആണ് ദേഹത്തേക്ക് പതിച്ചത് .ഇന്നലെ വൈകീട്ട് മൂന്നു മണിയോടെആയിരുന്നു അപകടം.
കൂനോൾമാട് ചമ്മിണി പറമ്പ് സ്വദേശി കെ.പി വിനോദിന്റെയും രമ്യയുടെയും മകൾഗൗരി നന്ദയാണ് മരണപ്പെട്ടത്.
കൂനോൾമാട് AMLP സ്കൂൾ LKG വിദ്യാർത്ഥിനിയാണ് .
സഹോദരന്‍ – ഗൗതം കൃഷ്ണ
