Site icon CTV Online

മലാപ്പറമ്പില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു ; ഡ്രൈവറുടെ കാബിനും സീറ്റും സ്റ്റിയറിങ്ങും അടക്കം കത്തിപ്പടര്‍ന്നു

newsdesk

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ലോറി തീപിടിച്ച് നശിച്ചു. ദേശീയപാതയില്‍ മലാപ്പറമ്പ് ജങ്ഷനും പാച്ചാക്കിലിനുമിടയിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച വൈകീട്ട് 4.15നായിരുന്നു സംഭവം. തൃശൂര്‍ സ്വദേശി ഷിബിയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍ 08 ബി.കെ. 8079 എന്ന ലോറിയാണ് കത്തിയത്.
ദേശീയപാത വീതികൂട്ടുന്ന ജോലിക്കായി സാധനങ്ങള്‍ കൊണ്ടുവന്ന ടോറസ് ലോറിയാണ് തീപിടിച്ചത്. ഓട്ടത്തിനിടയില്‍ എന്‍ജിന്‍ കാബിനില്‍നിന്ന് കരിഞ്ഞ മണവും പുകയും ഉയരുന്നത് കണ്ട ഡ്രൈവര്‍ വണ്ടി റോഡ് സൈഡിലേക്ക് ഒതുക്കി പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. എന്‍ജിന്‍ ഭാഗത്തുനിന്ന് തീയാളിപ്പടരുകയും ഡ്രൈവറുടെ കാബിനും സീറ്റും സ്റ്റിയറിങ്ങും അടക്കം കത്തിപ്പടര്‍ന്നു.

വെള്ളിമാടുകുന്ന് ഫയര്‍ സ്റ്റേഷനില്‍നിന്ന് സ്റ്റേഷന്‍ ഓഫിസര്‍ റോബി വര്‍ഗീസിന്റെ നേതൃത്വത്തില്‍ എത്തിയ രണ്ടു യൂനിറ്റ് ഫയര്‍ എന്‍ജിന്‍ 10 മിനിറ്റിനകം തീഅണച്ചു .

Exit mobile version