newsdesk
സംസ്ഥാന ടുറിസം വകുപ്പ് മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ചു നടത്തിയ 2023 ലെ കയാക്കിങ് മത്സരങ്ങളുടെ ദൃശ്യ ,അച്ചടി മാധ്യമ വിഭാഗത്തിലെ മാധ്യമ പുരസ്‌കാരങ്ങളിൽ അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ പുരസ്‌കാരത്തിനർഹനായ പി ചന്ദ്ര ബാബു (ദേശാഭിമാനി ) ,ദൃശ്യ മാധ്യമ വിഭാഗത്തിലെ മികച്ച ക്യാമറാമാൻ പുരസ്‌കാരത്തിനർഹനായ റഫീഖ് തോട്ടുമുക്കം (CTV) എന്നിവരെ വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റിന്റ നേതൃത്വത്തിൽ ആദരിച്ചു.
മുക്കം വ്യാപാര മന്ദിരത്തിൽ വെച്ച് നടന്ന പരിപാടി വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് റഫീഖ് വാവാച്ചി ഉദ്ഘാടനം ചെയ്തു .ബാബു വെള്ളാരം കുന്നത്ത് അധ്യക്ഷനായി . സജീഷ് വായലത്ത്, ഷിബു കല്ലൂർ , Ak സിദ്ധീഖ് . ഉണ്ണി നാരായണൻ,K P കോയ, സ്മിത എന്നിവർ പങ്കെടുത്തു