ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മലബാര്‍ റിവര്‍ ഫെസ്റ്റിവെൽ ; രണ്ടാം ദിവസത്തെ മത്സരങ്ങൾക്ക് കോടഞ്ചേരി ചാലിപുഴയിൽ തുടക്കമായി

ഫ്രാൻസ്, ന്യൂസിലന്റ്, നോർവേ, ഇറ്റലി, റഷ്യ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കയാക്കർമാർ ഇതിലുൾപ്പെടെ ,എട്ട് രാജ്യങ്ങളിൽ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കർമാരാണ് മലബാർ റിവർ ഫെസ്റ്റിൽ തുഴയെറിയുന്നത്.

ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം കോടഞ്ചേരി പുലിക്കയത് പ്രമൂഖ വ്യക്തികളുടെ സാന്നിദ്യത്തിൽ കോഴിക്കോട് ജില്ലാ കലക്റ്റർ സ്നേഹിൽ കുമാർ ഐഎ എസ് ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു

കേരളടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ അധ്യക്ഷയായി.പ്രശസ്ത ചലച്ചിത്ര താരം ബിനു പപ്പൻ മുഖ്യാതിഥിയായി ,താൻ സാഹസിക ടൂറിസം ഇഷ്ടപെടുന്ന ആളാണെന്നും നമമുടെ നാട്ടിലെ ഇത്തരത്തിലുള്ള മത്സരങ്ങൾ വിദേശ രാജ്യങ്ങളിൽ പോലും ചർച്ചയിട്ടുണ്ടെന്നും നമമുടെ മലയാളി താരങ്ങൾ വിദേശികളുടെ കൂടെ ഇത്തരത്തിൽ മത്സരിക്കുന്നതിൽ അഭിമാനമുണ്ടെന്നും ബിനു പപ്പൻ പറഞ്ഞു

ഒളിമ്പിക് ഇനമായ ‘കായാക് ക്രോസ്സ്’ പ്രൊഫഷണൽ മത്സരത്തിൽ വിദേശികൾ അടക്കം നിരവധി മത്സരാർത്ഥികൾ ആണ് പങ്കെടുക്കുന്നത്
വിദേശ താരങ്ങളോടൊപ്പം നിസ്തുൽ കോടഞ്ചേരി ബിശ്വാസ് ,ആദം എന്നീ
മൂന്നു മലയാളി മൂന്നു താരങ്ങളും പ്രഫഷണൽ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട് .

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ, ഇന്ത്യൻ കയാക്കിങ് & കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ഫെസ്റ്റിവൽ നടക്കുന്നത്

ജൂലൈ 28 നു ഇരുവഴിഞ്ഞിപുഴയിലെ ഇലന്തു കടവിലെ വിവിധ മത്സരങ്ങളോടെ ഫെസ്റ്റിവൽ ഫെസ്റ്റിവൽ അവസാനിക്കും

error: Content is protected !!