newsdesk
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കാള പൂട്ടിന്റെ മാതൃകയിൽ വാഹനങ്ങൾ കൊണ്ടുള്ള “വണ്ടി പൂട്ട് “ശ്രദ്ധേയമായി.മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തും, ആന്യം റസിഡൻസ് അസോസിയേഷനും, അഡ്വഞ്ചർ ക്ലബ്ബ് ചെറുവാടിയും സംയുക്തമായാണ് ചെളിയിലൂടെ ഉള്ള വാഹനങ്ങൾകൊണ്ടുള്ള “വണ്ടി പൂട്ട് “എന്ന വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചത്.
ഉത്ഘാടന വേദിയിൽ വെച്ചാണ് തനിക്കും ചെളിയിലൂടെ വാഹനം ഓടിക്കണം എന്ന ആഗ്രഹം MLA പറഞ്ഞത് പരിപാടിക്ക് ആവേശം കൂടി .സംഘാടകർ അപ്പൊ തന്നെ അതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്തു .അഡ്വഞ്ചർ ക്ലബ്ബ് ചെറുവാടിയുടെ ജീപ്പ് അതിനായി സജീകരിക്കുകയും അവരോടൊപ്പം MLA കാണികളെ ആവേശത്തിലാക്കി കുറെ സമയം റൈഡ് ചെയ്യുകയും ചെയ്തു .തുടക്കത്തിൽ കുറച്ചു സമയം ചെളിയിൽ പൂണ്ടെങ്കിലും പിന്നീട് കാണികളെ ആവേശത്തിലാക്കിയുള്ള അടിപൊളി റൈഡ് ആയിരുന്നു
ഒരപകടത്തിൽ കാലിനു ഗുരുതരമായി പരിക്കേറ്റതിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു റൈഡ് നടത്തുന്നത് എന്നും വലിയ എക്സ്പീരിയൻസ് ആയി എന്നും വരും കാലങ്ങളിൽ ഇത്തരത്തിലുള്ള സാഹസിക ഓഫ് റോഡ് റൈഡുകൾക്ക് പ്രിയമേറുമെന്നും MLA പറഞ്ഞു .
MLA യുടെ റൈഡ് കണ്ട ആവേശത്തിൽ കൊടിയത്തൂർ പഞ്ചായത് പ്രസിഡന്റ് ദിവ്യഷിബുവും മറ്റു മെമ്പർമാരും മറ്റൊരു ജീപ്പിൽ ചെളിയിലൂടെ റൈഡ് നടത്തി .
സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകൾ ആണ് വണ്ടി പൂട്ട് കാണാൻ കൊടിയത്തൂരിൽ എത്തിയത് .
ലിന്റോ ജോസഫ് എം എൽ എ ഉത്‌ഘാടനം ചെയ്ത ചടങ്ങിൽ കൊടിയത്തൂർ പഞ്ചായത് പ്രസിഡന്റ് ദിവ്യഷിബു അധ്യക്ഷയായി .