മലബാർ റിവർ ഫെസ്റ്റിവൽ :ആന്യം വയലിൽ 21ന് `ചെളിയുത്സവം

മുക്കം: മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റായി ഞായറാഴ്ച കൊടിയത്തൂർ പഞ്ചായത്തിലെ ആന്യം വയലിൽ മഡ് ഫെസ്റ്റിവൽ നടക്കും.

മണ്ണിനോട് അറച്ചുനിൽക്കുന്നവരെ ചെളിയിൽ അർമാദിക്കുന്നവർ ആയി മാറ്റാനും മലനാടിന്റെ കാർഷിക പഴമയുടെ മഹത്വം പുതുതലമുറയ്ക്ക് വിശദീകരിച്ചു നൽകാനും രക്ഷമിട്ട ചെളിയുത്സവം സംഘടിപ്പിക്കുന്നത്.

വയലിലെ മീൻപിടുത്തം, ചെളിയിൽ ഓട്ടമത്സരം, ചെളിയിലെ വടംവലി, കഴ കയറ്റം തുടങ്ങിയവയോടൊപ്പം പുതുതലമുറയുടെ ഹരമായ വണ്ടി പൂട്ട് ഉത്സവവും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.

കൊടിയത്തൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആന്യം റസിഡൻസ് അസോസിയേഷന്റെയും അഡ്വഞ്ചർ ക്ലബ്ബ് ചെറുവാടിയുടെയും സഹകരണത്തോടെയാണ് പരിപാടി.

error: Content is protected !!