newsdesk
സംസ്ഥാന ടൂറിസം വകുപ്പ് മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ചു നടത്തിയ 2023 ലെ കയാക്കിങ് മത്സരങ്ങളുടെ മാധ്യമ പുരസ്‌കാരങ്ങളിൽ ദൃശ്യ മാധ്യമ വിഭാഗത്തിലെ മികച്ച ക്യാമറാമാൻ പുരസ്‌കാരത്തിനർഹനായ CTV ക്യാമറാമാൻ റഫീഖ് തോട്ടുമുക്കത്തിനെ ശ്രീരാഗം ജ്വല്ലറിയുടെ നേതൃത്വത്തിൽ ആദരിച്ചു .
മുക്കം നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് മൊമെന്റോ നൽകിയാണ് ആദരിച്ചത് .വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് സെക്രട്ടറി ബാബു വെള്ളാരംകുന്നത്ത് ,ശ്രീരാഗം മാനേജിങ് ഡയറക്ടർ ഷാജി ശ്രീരാഗം ,സുമേഷ് ,ജബ്ബാർ ,അബ്ദുൽ സലാം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു