Site icon CTV Online

മകരവിളക്ക് ഉത്സവത്തിനൊരുങ്ങി ശബരിമല

WebDesk

മകര വിളക്ക് ഉത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.പൂജകൾ പൂർത്തിയാക്കി തീര്‍ഥാടനം ജനുവരി 20ന് സമാപിക്കും. മകര വിളക്കും മകര ജ്യോതിയും കണ്ട് അനുഗ്രഹം തേടി മലയിറങ്ങാൻ ലക്ഷണക്കണക്കിന് അയ്യപ്പ ഭക്തരാണ് നോയമ്പ് നോറ്റ് കാത്തിരിക്കുന്നത്. മണ്ഡല കാലം ആരംഭിക്കുന്ന വൃശ്ചികം ഒന്നിന് തന്നെ മാല ഇട്ട് വൃതം ആരംഭിക്കുന്ന ഇവർ മകര വിളക്ക് ദിവസത്തിന് മുൻപ് തന്നെ സന്നിധാനത്തു എത്തി പർണ്ണ ശാലകൾ കെട്ടി കാത്തിരിക്കും. ഇതിൽ അധികവും അന്യ സംസ്ഥാന ങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ വർഷങ്ങളിൽ വിവിധ കാരണങ്ങളാൽ സന്നിധാനത്തു് തങ്ങാൻ അയ്യപ്പ ഭക്തരെ അനുവദിച്ചിരുന്നില്ല. മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്നത് ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് നടയ്ക്ക് വെച്ച തങ്ക അങ്കിയാണ്. മണ്ഡലപൂജ 27ന് പൂർത്തിയാക്കി അടക്കുന്ന ശബരിമല ക്ഷേത്രനട മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് ആണ് വീണ്ടും തുറക്കുന്നത്. പൂജകൾ പൂർത്തിയാക്കി തീര്‍ഥാടനം ജനുവരി 20ന് സമാപിക്കും. മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണങ്ങൾ പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപാകും. തിരുവാഭരണങ്ങൾ ശബരീശ വിഗ്രഹത്തിൽ ചാര്‍ത്തി ദീപാരാധന നടത്തുമ്പോൾ പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിയും.

Exit mobile version