
WebDesk
മുക്കം : സംസ്ഥാനത്തെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അവ ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറുമെന്നുംഇതിൻറെ ഭാഗമായി പ്രധാന പാലങ്ങളുടെ താഴ് ഭാഗങ്ങൾ ടൂറിസത്തിന് അനുയോജ്യമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നുംടൂറിസം പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
കുട്ടികൾക്കുള്ള പാർക്ക്, വയോജനങ്ങൾക്കുള്ള പാർക്ക് തുടങ്ങിയവ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത് .
2022 കോവിഡ് കാലഘട്ടത്തിന് ശേഷം ടൂറിസം മേഖലയിൽ ഏറ്റവും മികച്ച മുന്നേറ്റം നടന്നത് കേരളത്തിലാണ്. അതിന് കാരണം കേരളത്തിലെ പ്രകൃതി രമണീയമായസ്ഥലങ്ങൾ മാത്രമല്ലെന്നും കേരളത്തിലെ ജനങ്ങളുടെ മനസ്സും പ്രധാന ഘടകമാണെന്നും മന്ത്രി പറഞ്ഞു. മുക്കം ടൗൺ സൗന്ദര്യവൽക്കരണത്തിൻ്റെ ഒന്നാം ഘട്ടം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളത്തിലെ 50 പാലങ്ങൾ പൊതുജന പങ്കാളിത്തത്തോടെ ദീപാലംകൃതമാക്കി മാറ്റും.
ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ ഉപയോഗയോഗ്യമാറ്റി മാറ്റുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് മുക്കം ഇനി പാർക്ക് എന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തിൽ ഒരു ഡിസൈൻ നയം വേണമെന്ന്
മുഖ്യമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിൻറെ ഭാഗമായി ആറു മാസക്കാലത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നുദിവസങ്ങളിലായി ടൂറിസം പൊതുമരാമത്ത് മേഖലകളുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിക്കുകയും ഇതിലെ പ്രധാന നിർദേശങ്ങൾ നടപ്പാക്കാനാണ് ശ്രമമെന്നുംമന്ത്രി പറഞ്ഞു.* ചടങ്ങിൽ
ലിൻേറാ ജോസഫ് എംഎൽഎ അധ്യക്ഷനായി.
മുൻ എംഎൽഎ ജോർജ് എം തോമസ് മുഖ്യാതിഥിയായി. നഗരസഭാ ചെയർമാൻ പി ടി ബാബു, വൈസ് ചെയർ പേഴ്സൺ കെപി ചാന്ദിനി ,സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ രായ വി. കുഞ്ഞൻ ,അബ്ദുൽ മജീദ്, പ്രജിത പ്രദീപ്,കെ കെ റുബീന, ഇ. സത്യനാരായണൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ. ജി വിശ്വപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.ഏഴര കോടി രൂപ ചെലവിലാണ് മുക്കം ടൗൺ നവീകരണം പൂർത്തിയാക്കിയത്.അഭിലാഷ് ജംഗ്ഷൻ മുതൽ മുക്കം പാലം വരെ 600 മീറ്റർ ഭാഗത്ത് സൗന്ദര്യവല്ക്കരണം,ഇൻറർലോക്ക് കട്ടകൾ പാകൽ,
നാലുവരിപ്പാത എന്നിവയാണ പ്രധാന പ്രവർത്തനങ്ങൾ. മുക്കം പാലത്തിനു സമീപം നിർമ്മിച്ച മിനി പാർക്കും പ്രധാന ആകർഷണീയതയാണ്.
