Site icon CTV Online

ലഹരി വിൽപ്പന സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി; MDMAയും LSDയും എത്തിക്കുന്നത് പെൺകുട്ടികൾക്ക്

WebDesk

മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാന കണ്ണിയെ പിടികൂടി. കോതമംഗലം ഓടക്കാലി സ്വദേശിയാണ് പൊലീസ് പിടിയിലായത്. കാറിൽ വിൽക്കുന്നതിന് കൊണ്ടുവന്ന ഒരു കിലോയോളം വരുന്ന കഞ്ചാവുമായാണ് ഇദ്ദേഹത്തെ പിടികൂടിയത്. എറണാകുളം ജില്ലയിൽ പെരുമ്പാവൂരിലും അത്താണിയും മാറ്റ് സമീപ പ്രദേശങ്ങളിലും സ്ഥിരമായി കഞ്ചാവും മറ്റ് മാരക മയക്കുമരുന്നും വിൽക്കുന്ന വ്യക്തിയാണ്.
ഇയാളുടെ പക്കൽ നിന്നും മയക്കുമരുന്നും ലഹരി വില്പന നടത്തി കിട്ടിയ 30000 രൂപയും കണ്ടീടുത്തിട്ടുണ്ട്. കച്ചവടം നടത്തുന്നതിന് വേണ്ടി സ്ഥിരമായി ഉപയോഗിക്കുന്ന കാറും പൊലീസ് കണ്ടുകെട്ടി. ആവശ്യനുസരണം MDMA, LSD എന്നീ സിന്തറ്റിക് ഡ്രഗുകളും ഇയാൾ വില്പന നടത്തിയിരുന്നു. ഇയാളുടെ ഉപഭോക്താക്കളിൽ കൂടുതലും പെൺകുട്ടികളാണ്.a

Exit mobile version