
Web Desk
കോർപറേഷനിലെ നികുതി വെട്ടിപ്പ് കേസിൽ നേമം സോണൽ ഓഫിസിലെ സൂപ്രണ്ട് എസ്.ശാന്തി അറസ്റ്റിൽ. വെട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെ പ്രതിയാണ് ശാന്തി. സെഷൻസ് കോടതിയും ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഒളിവിലായിരുന്ന ശാന്തി, നേമം പൊലീസിൽ കീഴടങ്ങുകയായിരുന്നു. കോർപറേഷൻ യൂണിയന്റെ സംസ്ഥാന സമിതി അംഗം കൂടിയാണ് ശാന്തി. 27 ലക്ഷത്തിന്റെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ജനങ്ങളിൽനിന്ന് പിരിച്ചെടുത്ത പണം ബാങ്കിലടച്ചിട്ടില്ലെന്നാണ് കോർപറേഷന്റെ വാദം. ശാന്തിയെ അറസ്റ്റു ചെയ്യണമെന്നാശ്യപ്പെട്ട് ബിജെപി നിരാഹാര സമരം നടത്തിയിരുന്നു.
