Site icon CTV Online

‘മധുരിക്കും ഓർമ്മകളേ’ : തിരുവമ്പാടിയെ സംഗീത സാന്ദ്രമാക്കി കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച സംഗീത സന്ധ്യ

നാടക ഗാനങ്ങളും സിനിമ ഗാനങ്ങളും കോർത്തിണക്കി തിരുവമ്പാടി കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച ‘മധുരിക്കും ഓർമ്മകളേ’ എന്ന സംഗീത വിരുന്ന് മലയാള നാടകവേദിയിൽ വിപ്ലവം സൃഷ്ടിച്ച പ്രശസ്ത നാടക നടി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു.

പ്രാദേശിക ഗായകർക്ക് പ്രാമുഖ്യം നൽകി തിരുവമ്പാടി കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന രണ്ടാമത് സംഗീത സന്ധ്യയാണ് ‘മധുരിക്കും ഓർമ്മകളേ’.

ഉദ്ഘാടന സമ്മേളനത്തിന് ജോർജ്ജ് കാവാലം അദ്ധ്യക്ഷം വഹിച്ചു. കെ.ഡി. തോമസ്, കെ.പി.എ.സി. വിൽസൺ, അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.

സംഗീത അദ്ധ്യാപിക കൂടിയായ ലീന ബെസ്റ്റി, പട്ടുറുമാൽ ഫെയിം സജ്ന, ശശി കെ.കെ, രമ ശശി , രഘു എസ്മ , ഗോപാലൻ കുട്ടി, കുട്ടൻ അമ്പലപ്പാറ, സുനിൽ കാവുങ്കൽ, രാജു കയത്തിങ്കൽ, കെ.ഡി.തോമസ്, വേണു ദാസ്, ഷാജു കൂടരഞ്ഞി, ഷമീർ, ഫസൽ, സെലിൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. രാമൻകുട്ടി അവതരിപ്പിച്ച സംഗീത ദൃശ്യാവിഷ്കാരം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി.

Exit mobile version