Site icon CTV Online

മാടപ്പള്ളിയിൽ സിൽവർലൈൻ സർവേ കല്ലുകൾ പിഴുതുമാറ്റിയ നിലയിൽ

Web Desk

വന്‍ പൊലീസ് നടപടിയിലൂടെ വ്യാഴാഴ്ച ചങ്ങനാശേരി മാടപ്പള്ളിയില്‍ സ്ഥാപിച്ച സില്‍വര്‍ലൈൻ സർവേ കല്ലുകളില്‍ മൂന്നെണ്ണം പിഴുതുമാറ്റിയ നിലയില്‍. സ്ത്രീകളെയടക്കം വലിച്ചിഴച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമരസമിതി ഹര്‍ത്താല്‍ ആചരിക്കുന്നതിനിടെയാണ് കല്ലുകള്‍ പിഴുതുമാറ്റിയത്. കെ–റെയിൽ അധികൃതർ സ്ഥാപിച്ച കല്ലുകളാണ് ഇന്നലെ രാത്രി തന്നെ ആരോ പിഴുതെറിഞ്ഞത്. കോട്ടയം ജില്ലാ അതിർത്തിയായ മാടപ്പള്ളിയിൽ സിൽവർലൈൻ പദ്ധതിയുടെ കല്ലിടാൻ വൻ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് ഇന്നലെ ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ കല്ലിടലിനെതിരെ പ്രതിഷേധം അരങ്ങേറിയതോടെ പൊലീസ് ലാത്തി വീശി. ഇതോടെ സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാർക്ക് മർദനമേറ്റു. പ്രതിഷേധം നടന്ന പ്രദേശത്തുനിന്നു നാട്ടുകാർ പോയ ശേഷം ഉദ്യോഗസ്ഥർ കല്ലിട്ടത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിൽ സമരസമിതിയുടെ നേതൃത്വത്തിൽ ഹർത്താലിന് നടത്തുന്നു.

Exit mobile version