NEWSDESK
മാനിപുരത്ത് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. മാനിപുരം കൊളത്തക്കര മദ്രസ്സ കോമ്പൗണ്ടിൽ അറക്കാൻ കൊണ്ടുവന്ന ഏഴ് പോത്തുകളിൽ ഒന്നാണ് വിരണ്ടോടിയത്.
മാനിപുരം പുഴയുടെ ഭാഗത്തേക്ക് പോയ പോത്തിനെ രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മുക്കം അഗ്നിരക്ഷാസേന പിടിച്ചുകെട്ടി. പോത്ത് അക്രമാസക്തനായിരുന്നുവെങ്കിലും അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായില്ല.