Site icon CTV Online

ലൈഫ് മിഷൻ കേസ് ; എം ശിവശങ്കറിന് ജാമ്യം ലഭിച്ചു

NEWSDESK

ന്യൂഡൽഹി : ലൈഫ് മിഷൻ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇടക്കാല ജാമ്യം. ചികിത്സയ്ക്ക് വേണ്ടി സുപ്രീം കോടതിയാണ്രണ്ടുമാസത്തേക്ക് ശിവശങ്കറിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ വാദം തള്ളിയാണ് ആറ് മാസമായി ജയിലിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ശിവശങ്കറിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ജാമ്യം ലഭിക്കാൻ വേണ്ടിയാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നതെന്നുമായിരുന്നു ശിവശങ്കറിന്റെ ജാമ്യ ഹരജിയെ എതിർത്തുള്ള സത്യവാങ്‌മൂലത്തിൽ ഇ.ഡി വാദിച്ചിരുന്നത്.

ജാമ്യാപേക്ഷയോടൊപ്പം സമർപ്പിച്ച മെഡിക്കൽ റിപോർട്ട് ശിവശങ്കറിനെ പരിശോധിക്കാതെ ഡോക്ടർമാർ തയ്യാറാക്കിയതാണ്. ശിവശങ്കർ തങ്ങളുടെ കസ്റ്റഡിയിലുണ്ടായിരുന്ന സമയത്തു തയ്യാറാക്കിയ റിപ്പോർട്ട് ആണ് ഇതെന്നും ഇ.ഡി വാദിച്ചു .നേരത്തെ ശിവ ശങ്കർ ജാമ്യത്തിൽ ഇറങ്ങിയത് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിരമിക്കും വരെ അദ്ദേഹം ഓഫീസിൽ പോയി.

ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കുന്ന സമയത്തു നിശ്ചയിച്ച ശസ്ത്രക്രിയ ജാമ്യം കിട്ടിയപ്പോൾ അദ്ദേഹം വേണ്ടെന്നുവച്ചു. സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കും എന്നും ഇ.ഡി

ചൂണ്ടിക്കാട്ടിയെങ്കിലുംകോടതി രണ്ടു മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു

Exit mobile version