
NEWSDESK
മുക്കം:ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് എം എം ഒ എൽ പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.മുക്കം നഗരത്തിലൂടെ നടത്തിയ കുട്ടി ചാച്ചാജിമാരുടെ റാലി ഏറെ ശ്രദ്ധ പിടിച്ചുപറ്റി.നിരവധി കുട്ടികളുടെ നെഹ്‌റു വേഷപകർച്ച എല്ലാവരിലും ആനന്ദമുളവാക്കി.
ഹെഡ് മാസ്റ്റർ നിസാർ ഹസ്സൻ പരിപാടി ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി കെ കെ ആമിന, അധ്യാപകരായ യൂസഫ്, പി പി ഹംസ, വിദ്യാർത്ഥി പ്രതിനിധി റന മറിയം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.