Site icon CTV Online

എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ സിപിഐഎമ്മിലേക്ക്

Web Desk

ഇടത് സ്ഥാനാർത്ഥിക്ക് പിന്തുണയറിയിച്ച് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ. തൃക്കാക്കരയിൽ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് ചുവട് മാറ്റം. എം ബി മുരളീധരനെ എം സ്വരാജിന്റെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. തൃക്കാക്കരയിൽ ഇടത് മുന്നണിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് എം ബി രാജേഷ് വ്യക്തമാക്കി. തീരുമാനം നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തി അറിയിച്ച ശേഷമുള്ള ഡി സി സി സമീപനം ശരിയായിരുന്നില്ല. പ്രതിപക്ഷ നേതാവിന്റേത് ജനാധിപത്യ വിരുദ്ധമായ സമീപനമാണ്. ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് തന്നെ നേരിൽ കണ്ട് പിന്തുണ നേടി. അതിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. പാർട്ടിയുടെ സജീവ പ്രവർത്തകർക്ക് ആയിരുന്നു സീറ്റ് കൊടുക്കേണ്ടിയിരുന്നത്. അസ്വസ്ഥരായ ആളുകൾ ഇനിയും പാർട്ടിയിലുണ്ട്. അവർ തുറന്നു പറയാതിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version