Site icon CTV Online

സ്‌നേഹോപഹാരങ്ങള്‍ അഗതിമന്ദിരങ്ങള്‍ക്ക് നല്‍കണം; വിവാഹത്തിന് സമ്മാനം വേണ്ട; ആര്യാ രാജേന്ദ്രന്‍

Web Desk

തിരുവനന്തപുരം, സെപ്തംബർ നാലിനാണ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവും വിവാഹം. വിവാഹത്തിന് ഏതാനും ദിവസങ്ങൾ മാത്രം മുൻപിൽ നിൽക്കെ ഫെയ്സ്ബുക്കിൽ കുറിപ്പുമായി എത്തുകയാണ് മേയർ. വിവാഹത്തിന് തങ്ങൾ യാതൊരുവിധ ഉപഹാരങ്ങളും സ്വീകരിക്കില്ലെന്നും ഇതൊരു അഭ്യർത്ഥനയായി കണക്കാക്കണമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. സ്‌നേഹോപഹാരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണം. ഇതാണ് തങ്ങളുടെ ആഗ്രഹമെന്നും ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിലൂടെ പറഞ്ഞു. എകെജി സെന്ററിൽ വച്ച് രാവിലെ 11 മണിക്കാണ് വിവാഹം നടക്കുക.

Exit mobile version