ഒറ്റ നമ്പർ ലോട്ടറി വിൽപനക്കാരൻ പേരാമ്പ്ര പോലീസ് പിടിയിൽ

NEWSDESK

പേരാമ്പ്ര: ഒറ്റ നമ്പർ ലോട്ടറി വിൽപനക്കാരൻ പേരാമ്പ്ര പോലീസ് പിടിയിൽ .നടുവണ്ണൂർ കാവിൽ സ്വദേശി തേവർ കണ്ടിമീത്തൽ നാരായണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടക്കുന്നെന്ന് പേരാമ്പ്ര ഡി വൈ എസ് പി കുഞ്ഞിമോയിൻകുട്ടിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പിടുകൂടിയത് .ഇയാളിൽ നിന്നും 29000 ത്തോളം രൂപയും നമ്പർ എഴുതാനുപയോഗിച്ച പേപ്പറുകളും പോലീസ് പിടിച്ചെടുത്തു.

പേരാമ്പ്ര എസ് ഐ സുജിലേഷിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പേരാമ്പ്ര ഡി വൈ എസ് പി യുടെ സ്കോഡും റെയ്ഡിൽ പങ്കെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻ്റ് ചെയ്ത് ജയിലിലേക്കയച്ചു.കേരള ഗവ. ലോട്ടറിക്ക് വിരുദ്ധമായ വ്യാജ ലോട്ടറി, ഒറ്റ നമ്പർ ലോട്ടറി എന്നിവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പേരാമ്പ്ര ഡി വൈ എസ് പി പറഞ്ഞു

error: Content is protected !!