Site icon CTV Online

ഗൾഫിലേക്ക് പോകാൻ കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ അപകടം; കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ 19 കാരൻ മരിച്ചു

പന്തീരാങ്കാവ്∙ ദേശീയപാത ബൈപാസിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അത്താണി കമ്പിളി താഴം ജംക്‌ഷനു സമീപമാണ് അപകടം. കാറിലുണ്ടായിരുന്ന കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻപുരയിൽ ഷിപാസ് (19) മെഡിക്കൽ കോളജിൽ എത്തിക്കും മുൻപേ മരിച്ചു.

കാറിലുണ്ടായിരുന്ന അബ്ദുൽ മജീദ് (44), ആയിഷ, നാഷാദ് (23), നമീർ (19) എന്നിവർ പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കണ്ണൂരിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോയ കാറും ലോറിയുമാണ് ഇടിച്ചത്. രാത്രി എട്ടോടെയായിരുന്നു അപകടം.

Exit mobile version