Site icon CTV Online

മീനങ്ങാടിയില്‍ ലോറി കാറിലും ഓട്ടോയിലും ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

Web Desk

മിനിലോറി കാറിലും തുടര്‍ന്ന് ഓട്ടോയിലും ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ സുല്‍ത്താന്‍ ബത്തേരി പഴുപ്പത്തൂര്‍ സ്വദേശി പ്രതീഷാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
കാറിലുണ്ടായിരുന്ന ഓരാള്‍ക്കും ഒരു കുട്ടിക്കും കുട്ടിക്കും ഫുട്ട്പാത്തിലൂടെ നടക്കുകയായിരുന്ന ലോട്ടറി വില്‍പ്പനക്കാരനുമാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോട് -മൈസൂര്‍ ദേശീയ പാതയില്‍ മീനങ്ങാടി പാതിരിപ്പാലത്താണ് അപകടം ഉണ്ടായത്. പാതിരിപ്പാലത്ത് ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് സുല്‍ത്താന്‍ബത്തേരി ഭാഗത്ത് നിന്ന് വന്ന മിനിലോറി ഇടിച്ചുകറുകയായിരുന്നു. ലോറി കാറിലേക്ക് ഇടിച്ചുകയറിയ ശേഷം രണ്ട് വാഹനങ്ങളും സമീപത്തണ്ടായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Exit mobile version