ലോക്‌സഭ തെരഞ്ഞെടുപ്പ്: അനുമതിയില്ലാതെ പ്രചരണം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കും; ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ്

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചരണം നടത്തുന്ന വാഹനങ്ങൾ വാഹന പെർമിറ്റ്, മൈക്ക് പെർമിറ്റ് എന്നിവ നിർബന്ധമായും വാങ്ങിയിരിക്കണമെന്നും അനുമതിയില്ലാതെ പ്രചരണം നടത്തുന്ന വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ പിടിച്ചെടുക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളോ അവരുടെ ഏജന്റുമാരോ രാഷ്ട്രീയ പാർട്ടികളോ ഓഡിറ്റോറിയങ്ങൾ, കമ്യൂണിറ്റിഹാളുകൾ എന്നിവ അവരുടെ പരിപാടികൾക്കായി ബുക്ക് ചെയ്യുമ്പോൾ പരിപാടിയുടെ തിയ്യതി, സമയം എന്നിവ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവറെ രേഖാമൂലം അറിയിക്കണമെന്നും വീഴ്ച്ച വരുത്തുന്ന പക്ഷം 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!