
Web Desk
കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാർഥമാണ് അവധിയിൽ പ്രവേശിച്ചതെന്നാണ് വിശദീകരണം. ബെഹ്റ നാട്ടിലേക്കുപോകും. പുരാവസ്തു വിൽപനക്കാരനെന്ന് അവകാശപ്പെട്ടു തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തിൽ ബെഹ്റ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ലോക്നാഥ് ബെഹ്റയാണു മോൻസൻ തട്ടിപ്പുകാരനാണെന്നു തന്നോട് ആദ്യമായി പറഞ്ഞതെന്നു ഇറ്റലിയിൽ താമസിക്കുന്ന അനിത പുല്ലയിൽ വെളിപ്പെടുത്തിയിരുന്നു. താൻ ക്ഷണിച്ചതു കൊണ്ടാണു മോൻസന്റെ മ്യൂസിയം കാണാൻ 2 വർഷം മുൻപു ബെഹ്റയും എഡിജിപി മനോജ് ഏബ്രഹാമും പോയതെന്നും അവർ വ്യക്തമാക്കി.
