
Web Desk
ആവിക്കല്‍ മാലിന്യസംസ്കരണ പ്ലാന്റിന്റെ സര്‍വേ നടപടികള്‍ പുനരാരംഭിക്കുന്നതിനെതിരെ പ്രതിഷേധം. പ്രതിഷേധിച്ച രണ്ടു നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. കനത്ത പൊലീസ് കാവലിൽ സർവേ നടപടികൾ തുടങ്ങി.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആവിക്കൽ തോടിൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. മുൻപും പ്ലാൻ്റിനെതിരെ ഇവിടെ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. മണ്ണ് പരിശോധനയ്ക്കായി കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്യോഗസ്ഥരെത്തിയപ്പോഴും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. അതിനു ശേഷം ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും കോർപ്പറേഷൻ അധികൃതർ എത്തിയത്.
