
newsdesk
മുക്കം : തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളത്. ജില്ലയില്‍ ഇതിനകം പോളിങ് അറുപത് ശതമാനം കടന്നു. നഗരസഭകളില്‍ രാമനാട്ടുകര നഗരസഭയിലാണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്. 2.44 വരെയുളള കണക്ക് പ്രകാരം ഇവിടെ 66.88% പോളിങ് രേഖപ്പെടുത്തി. ഫറോക്ക് നഗരസഭയിലാണ് ഏറ്റവും കുറവ്.
ജില്ലയിലെ നഗരസഭകളിലെ കണക്കുകള്‍ ഇങ്ങനെ:
മുക്കം-61.59%
കൊടുവള്ളി- 60.1%
കൊയിലാണ്ടി – 58.15%
വടകര – 60.06%
പയ്യോളി- 59.17%
രാമനാട്ടുകര- 66.88%
ഫറോക്ക്- 56.29%
