
newsdesk
മലപ്പുറം: എടപ്പാൾ മാണൂരിൽ മുസ്ലിം ലീഗ് വിട്ട് 20 യുവാക്കൾ സിപിഐഎമ്മിൽ ചേർന്നു. ലീഗിൻ്റെയും കോൺഗ്രസിൻ്റെയും വർഗീയ നിലപാടിൽ പ്രതിഷേധിച്ചാണ് സിപിഐഎമ്മിന്റെ ഭാഗമായതെന്ന് യുവാക്കൾ വ്യക്തമാക്കി.
മുൻ MSF, KSU, യൂത്ത് ലീഗ് നേതാക്കളും പ്രവർത്തകരും ആണ് ഇടതു പക്ഷത്തിന്റെ ഭാഗമായത്.
മാണൂരില്‍ സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനില്‍ യുവാക്കളെ സ്വീകരിച്ചു. ഇന്നലെയാണ് ലീഗിന്റെ ഭാഗമായിരുന്ന യുവാക്കൾ സിപിഐഎമ്മിൽ ചേർന്നത്. കോൺഗ്രസിന്റെയും ലീഗിന്റെയും വർഗീയ നിലപാടുകൾക്കെതിരെയാണ് തങ്ങൾ പാർട്ടി വിടുന്നതെന്നാണ് 20 യുവാക്കളും പറഞ്ഞത്.
