Site icon CTV Online

ഉരുൾപൊട്ടലിന് സമാനമായ രീതിയിൽ മണ്ണിടിച്ചിൽ ;പരിഭ്രാന്തരായി നാട്ടുകാർ

Local News

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറ ആനക്കല്ലുമ്പാറയിലാണ് ഭീമൻ പാറ ഉരുണ്ടത് നാട്ടുകാരെ പരിഭ്രാന്തരാക്കിയത്. അത്യുഗ്ര ശബ്ദം കേട്ട് ഉറക്കമുണർന്ന നാട്ടുകാർ രാത്രി തന്നെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വനപാലകർ നടത്തിയ അന്വേഷണത്തിലാണ് വനഭൂമിയിൽ കൂറ്റൻപാറ ഉരുണ്ടത് കണ്ടെത്തിയത്.ഉരുൾപൊട്ടലിനെ സമാനമായ രീതിയിൽ ആയിരുന്നു പ്രദേശം. കൂമ്പാറ ആനക്കല്ലമ്പാറ റൂട്ടിൽ കോറിയിൽ നിന്നും 300 മീറ്റർ അകലെയാണ് ഭീമൻ പാറ വന്നിരുന്നത്. ചെങ്കുത്തായ മലക്ക് താഴെ 25 ഓളം കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്.

ഉരുൾപൊട്ടലിനെ സമാനമായ രീതിയിൽ മരങ്ങളും മണ്ണും ഉഴുതുമറിച്ചു നിലയിലാണ്.
ഉരുൾപൊട്ടൽ മേഖല കൂടിയായ ഈ ഭാഗത്തെ കോറിയുടെ പ്രവർത്തനം മൂലമാണ് ഇത്തരത്തിൽ സംഭവിക്കുന്നത് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ജോസ് മാവറയിലിൻ്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഉടനെ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു

Exit mobile version