Site icon CTV Online

ലക്ഷദ്വീപിൽ വിവാദ നടപടിയുമായി ഭരണകൂടം; ചെറിയം ദ്വീപിലെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റണമെന്ന്​ ഉത്തരവ്

News Desk

ലക്ഷദ്വീപിൽ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം. ചെറിയം ദ്വീപിലെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റണമെന്നാണ്​ ഭരണകൂടത്തിന്‍റെ പുതിയ ഉത്തരവ്​. കൽപ്പേനി ബ്ലോക്ക് ഉദ്യോഗസ്ഥനാണ് നോട്ടിസ് നൽകിയത്. മത്സ്യതൊഴിലാളികൾ നിർമിച്ച ഷെഡ്​ ഏഴ്​ ദിവസത്തിനകം​ പൊളിച്ച്​ മാറ്റണമെന്ന് ഉത്തരവിൽ പറയുന്നു.

മത്സ്യതൊഴിലാളികൾ സ്വമേധയ ഷെഡ്ഡ്​​ പൊളിച്ചില്ലെങ്കിൽ റവന്യ വകുപ്പ്​ അത് ചെയ്യും. പൊളിക്കാനുള്ള ചെലവ്​ തൊഴിലാളികളിൽ നിന്നും ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്​. നേരത്തെയും സമാന രീതിയിൽ ലക്ഷദ്വീപ്​ ഭരണകൂടം മത്സ്യതൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

Exit mobile version