NEWSDESK
വടകര: കുട്ടോത്ത് മതില്‍ തകര്‍ന്ന് വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മേമുണ്ട ഹയര്‍ സെക്കൻ്ററി സ്കൂൾ വിദ്യാര്‍ത്ഥി റിഷാലാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
ഈരായിന്റെ വീട്ടില്‍ ശാരദയുടെ വീടിന്റെ മതിലാണ് കനത്ത മഴയെ തുടര്‍ന്ന് ഇടിഞ്ഞു വീണത്. ശാദരയുടെ വീടിനും മറ്റൊരു വീടിനും ഇടയിലുള്ള പൊതുവഴിയിലൂടെ നടന്ന് പോവുകയായിരുന്നു റിഷാല്‍.
റിഷാന്‍ മുന്നോട്ട് നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വലിയ മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. മതില്‍ നേരെ വന്നുവീണത് രഞ്ജിത്ത് എന്നയാളുടെ വീടിന് പിറക് വശത്താണ്. രഞ്ജിത്തിന്റെ വീട്ടിലെ മതിലിനും പൈപ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.