Site icon CTV Online

കുറ്റിക്കാട്ടൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

കുറ്റിക്കാട്ടൂർ∙ സർവീസ് സ്റ്റേഷന് സമീപം ചൊവാഴ്ച രാത്രി 10 നുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കുറ്റിക്കാട്ടൂർ വർ‌ണന പ്രസ് ഉടമയായ ടി.ടി പ്രവീണാണ് (45) മരിച്ചത്. കുറ്റിക്കാട്ടൂരിൽ നിന്നും വെള്ളിപറമ്പിലുള്ള വീട്ടിലേക്ക് പോകുമ്പോൾ റോഡ് മുറിച്ചുകടക്കുന്ന ആളെ തട്ടിയശേഷം ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

പിതാവ്: എഴുത്തുകാരനും കുറ്റിക്കാട്ടൂരിലെ രാംസൺ പ്രസ് ഉടമയുമായ കൃഷ്ണൻ തുഷാര. മാതാവ്: പുഷ്പലത. ഭാര്യ: സീന. മക്കൾ: അനിരുദ്ധ്, അഭിഷേക്.

Exit mobile version